Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala-Tamil Nadu Tourism

Thrissur

കേ​ര​ളം- ത​മി​ഴ്നാ​ട് ടൂ​റി​സം സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കും: എ​സ്. രാ​ജേ​ഷ്കു​മാ​ർ

തൃ​ശൂ​ർ: കേ​ര​ള​വും ത​മി​ഴ്നാ​ടും ത​മ്മി​ലു​ള്ള ടൂ​റി​സം സ​ഹ​ക​ര​ണം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്ന് ത​മി​ഴ്നാ​ട് ടൂ​റി​സം മ​ന്ത്രി എ​സ്. രാ​ജേ​ഷ്കു​മാ​ർ. ടൂ​റി​സ​ത്തി​ന് ഏ​റ്റ​വും കൂ​ടു​ത​ൽ സാ​ധ്യ​ത​ക​ൾ ഉ​ള്ള ഇ​രു സം​സ്ഥാ​ന​ങ്ങ​ളെ​യും യോ​ജി​പ്പി​ച്ചു​കൊ​ണ്ട് കേ​ര​ളം- ത​മി​ഴ്നാ​ട് ക​ന്പൈ​ൻ​ഡ് ടൂ​റി​സം സ​ർ​ക്യൂ​ട്ട് പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കും.

കേ​ര​ള​ത്തി​ലെ ഓ​ണം, തൃ​ശൂ​ർ പൂ​രം, വ​ള്ളം​ക​ളി​ക​ൾ, ത​മി​ഴ്നാ​ട്ടി​ലെ പൊ​ങ്ക​ൽ, ജെ​ല്ലി​ക്കെ​ട്ട്, ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം കോ​ർ​ത്തി​ണ​ക്കി ഫെ​സ്റ്റി​വ​ൽ ക​ല​ണ്ട​ർ ത​യാ​റാ​ക്കും.

ലോ​ക സ​ഞ്ചാ​രി​ക​ൾ​ക്കു മു​ന്നി​ൽ ദ​ക്ഷി​ണേ​ന്ത്യ​യു​ടെ വി​രു​ന്നാ​യി ഫെ​സ്റ്റി​വ​ൽ ടൂ​റി​സ​ത്തെ മാ​റ്റ​ണ​മെ​ന്നും രാ​ജേ​ഷ്കു​മാ​ർ പ​റ​ഞ്ഞു. തൃ​ശൂ​ർ ഡി​സി​സി ഓ​ഫീ​സി​ലെ​ത്തി​യ മ​ന്ത്രി​യെ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​സ​ഫ് ടാ​ജ​റ്റ് സ്വീ​ക​രി​ച്ചു. നേ​താ​ക്ക​ളാ​യ എം.​പി. വി​ൻ​സെ​ന്‍റ്, ടി.​വി. ച​ന്ദ്ര​മോ​ഹ​ൻ, മേ​യ​ർ നി​ജി ജ​സ്റ്റി​ൻ, സു​നി​ൽ അ​ന്തി​ക്കാ​ട്, കെ.​ബി. ശ​ശി​കു​മാ​ർ, കെ.​കെ. ബാ​ബു, സി​ജോ ക​ട​വി​ൽ, കെ.​എ​ച്ച്. ഉ​സ്മാ​ൻ ഖാ​ൻ, എം.​എ​സ്. ശി​വ​രാ​മ​കൃ​ഷ്ണ​ൻ, ബൈ​ജു വ​ർ​ഗീ​സ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Latest News

Corehub Up